നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോക്ടര്‍ എം കെ റാമിന്റെ ക്ലിനിക് പൂട്ടിച്ച് ഡിവൈഎഫ്‌ഐ. കണ്ണൂര്‍ ചിറക്കുനിയിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ക്ലിനിക് താഴിട്ട് പൂട്ടിയ ശേഷം അംബേദ്കര്‍ ചിത്രവും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. അതിനിടെ നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് അധികൃതര്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ക്യാമറാസംഘത്തെ നിയോഗിച്ചാണ് നിരീക്ഷിക്കുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് ആളെ വച്ചെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. ഫോട്ടോയും ദൃശ്യങ്ങളും...
Read More

നവ കേരള സർവ്വേ: സുപ്രീംകോടതിയിൽ കണക്കുകൾ നിരത്തി സർക്കാർ

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള...
Read More

Most Popular

റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം

മോസ്‌കോ: റഷ്യ പൂര്‍ണമായും വാട്‌സ്ആപ്പ് നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്ന് മെറ്റ. ഇന്റര്‍നെറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും രാജ്യത്ത് തന്നെ വികസിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റഷ്യ ഇത്തരം ഒരു നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് മെറ്റ വക്താവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. 2022ല്‍ യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ വിദേശ വിവര സാങ്കേതിക ദാതാക്കളുമായുള്ള തര്‍ക്കം രൂക്ഷമായിരുന്നു. മാക്‌സ് (MAX) എന്ന് പേരായ സംസ്ഥാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ആപ്പ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മെറ്റ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ആപ്പ് ഉപയോഗിച്ചേക്കുമെന്ന വിമര്‍ശനവും മാക്‌സിനെതിരെ ഉയരുന്നുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങള്‍ റഷ്യ തള്ളുകയും ചെയ്തിരുന്നു

പിരിഡ്‌‌സ് സമയത്തെ അമിത രക്തസ്രാവം അവഗണിക്കല്ലേ…; ഇത് അത്ര നിസാരപ്രശ്നമല്ല

പിരിഡ്സ് സമയത്തെ അമിത രക്തസ്രാവം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗുരുതര പ്രശ്‌നമാണെന്ന് റിപ്പോർട്ട്. . ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം ഉള്ളത്. അത് സ്ത്രീകളിലെ ശാരീരിക, മാനസിക, ജീവിത സാഹചര്യത്തെ ദോഷകരമായി ബാധിക്കുന്നു. 30-50% സ്ത്രീകളെയും അമിതമായ ആര്‍ത്തവ രക്തസ്രാവം ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യുകെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിൻ്റെ പഠനത്തിലാണ് നിര്‍ണായക റിപ്പോര്‍ട്ടുള്ളത്. അത് കേള്‍ക്കുമ്പോഴായിരിക്കുമല്ലേ, നമ്മളും അത് അത്ര വലിയ പ്രശ്‌നമാണോ എന്ന് ചിന്തിക്കുന്നുണ്ടാകുക. പിരിഡ്‌സ് സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, ഹോര്‍മോണ്‍ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന സാധാരണ പ്രക്രിയ ആണെന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്. ഓരോ 1ഓ-2ഓ മണിക്കൂറിലും പാഡുകള്‍ മാറ്റേണ്ടി വരുന്നതും, ഉറങ്ങുന്നതിനിടയില്‍ പോലും എഴുന്നേറ്റ് പാഡ് മാറ്റേണ്ടി വരുന്നതും എല്ലാം അമിത രക്തസ്രാവത്തിൻ്റെ ലക്ഷണങ്ങളാണ്.

27 വര്‍ഷം, മൂന്ന് മിഷനുകളിലായി 608 ദിവസം ബഹിരാകാശത്ത്; സുനിത വില്യംസ് വിശ്രമ ജീവിതത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുനിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പതര മാസമാണ് സുനിത കഴിഞ്ഞത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സുനിതയുടെ വിരമിക്കല്‍ നാസ പ്രഖ്യാപിച്ചത്.

Featured Videos

You May Have Missed

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.